അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ൻ്റ് ഡൊ​ണ​ൾ​ഡ് ട്രംപിനെയും ട്രംപിൻ്റെ ട്വീറ്റുകളെയും ഇഷ്ടമല്ലാത്തവരാണോ നിങ്ങൾ? എന്നാൽ ഇനി ഒന്നും നോക്കണ്ട. ട്രം​പിൻ്റെ ട്വീ​റ്റു​ക​ൾ ഇനി മുതൽ നിങ്ങളുടെ ടോ​യി​ല​റ്റ് പേ​പ്പ​റാകും. ഡൊ​ണ​ൾ​ഡ് ട്രം​പി​ൻ്റെ ട്വീ​റ്റു​ക​ൾ അ​ച്ച​ടി​ച്ച ടോ​യി​ല​റ്റ് പേ​പ്പ​ർ ആ​മ​സോ​ണി​ൽ ലഭിക്കും.ആ​മ​സോ​ണി​ൽ 9.99 ഡോ​ള​ർ വി​ല​യി​ട്ടി​രി​ക്കു​ന്ന റോ​ളു​ക​ൾ വി​പ​ണി​യി​ൽ എ​ത്തി​യ ദി​വ​സം ത​ന്നെ ചൂടപ്പം പോലെ വിറ്റുതീർന്നു.  കൂ​ടു​ത​ൽ സ്റ്റോ​ക്ക് എ​ത്തി​ക്കാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ് കമ്പനി.  

ട്രംപിൻ്റെ 'ഫ്ലഷ്' ചെയ്യാവുന്ന ട്വിറ്റർ സന്ദേശങ്ങൾ അടങ്ങിയ റോൾ ടോയ്‍ലറ്റ് ട്വീറ്റ്സ് എന്ന റീട്ടെയ്ൽ സ്ഥാപനമാണ് ഓൺലൈൻ വിപണിയിൽ എത്തിച്ചത്. ട്രംപിൻ്റെ ഫോട്ടോയുളള ടോയിലറ്റ് റോളുകളും ആമസോണിൽ ലഭിക്കും. ട്രംപിൻ്റെ വിവാധ ട്വീറ്റുളാണ് ടോയിലറ്റ് പേപ്പറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.  ട്രംപ് ടോയിലറ്റ് പേപ്പറുകൾക്ക് മികച്ച പ്രതികരണമാണ് സോഷ്യൽ മീഡിയയിലൂടെ ലഭിക്കുന്നത്.