ഈ സക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം നാല് പ്രധാന റോഡുകളിലെ ടോള്‍ പിരിവ് അവസാനിപ്പിച്ചു. കൊച്ചി സി പോര്‍ട്ട് ഏയര്‍പോര്‍ട്ട് റോഡിന്റെ ടോളപിരിച്ച കരാറുകാരന്‍ സര്‍ക്കാരിന് എതിരെ കോടതിയെ സമിപിച്ചിരിക്കുകയാണ്. എന്നാല്‍ കരാറുകാരന്റെ കൈവശം ഇതുവരെ പിരിച്ച ടോളിന്റെ കണക്ക് ഇല്ല. ഈ രിതി അശ്‌സ്ത്രിയമാണന്നും ടോള്‍ പിരിവിന് നിയമ ഭേദഗതി വരുത്തികരാറുകരനോട് കണക്ക് കാണിക്കുന്നതിന് ആവശ്യമായ നിയമം കൊണ്ട് വരുമെന്നും മന്ത്രി ജി സുധാകരന്‍ പറഞ്ഞു.

കാല്‍നട യാത്രകാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി പൊതുനിരത്തുകളിലെ കൈയ്യേറ്റം ഒഴിപ്പിക്കുന്നതിന് ഉടന്‍ നടപടി തുടങ്ങും. റോഡുകളും ഓടകളും നിര്‍മ്മിക്കുന്നതിന് ഡിസൈന്‍ തയ്യാറാക്കുന്നരിതി നടപ്പാക്കണമെന്നും മന്ത്രി ജി സുധാകരന്‍ പറഞ്ഞു.നിര്‍മ്മാണത്തിന് വേണ്ടി നല്‍കുന്നതുകയുടെ അന്‍പത് ശതമാനം പോലും ചിലവിടാറില്ല ഇതാണ് ഇപ്പോള്‍ നടക്കുന്നത്.ശബരിമല റോഡുകളുടെ നവികരണവും നിര്‍മ്മാണവും വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്നും ജി സുധാകരന്‍ പറഞ്ഞു.

വാടകക്ക് നല്‍കിയ പൊതുമരാമത്ത് വകുപ്പ് വക വിശ്രമ കേന്ദ്രങ്ങള്‍ ഉടന്‍ തിരിച്ചു പിടിക്കുമെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി പറഞ്ഞു.