നിയമപ്രകാരമല്ലാതെ നെയിം പ്ലേറ്റ് ഉപയോഗിച്ചതിന് പരമാവധി പിഴയാണ് ഈടാക്കിയത് എന്നാണ് മോട്ടോർ വാഹന വകുപ്പിന്റെവാദം. സംഭവത്തിൽ പോലിസ് ഇതുവരെ നടപടി എടുത്തിട്ടില്ല.
തിരുവനന്തപുരം: സ്വകാര്യ വാഹനത്തിന് അനധികൃതമായി ഔദ്യോഗിക ചിഹ്നം ഉപയോഗിച്ച സംഭവത്തിൽ ഫൈൻ അടച്ച് മുൻ ഡിജിപി ടോമിൻ ജെ തച്ചങ്കരി. 250 രൂപയാണ് ഓൺലൈനായി ഫൈൻ അടച്ചത്. 92എ പ്രകാരം നിയമപ്രകാരമല്ലാത്ത നെയിം പ്ലേറ്റ് ഉപയോഗിച്ചതിനായിരുന്നു മോട്ടോർ വാഹന വകുപ്പ് കേസെടുത്ത് പിഴ ഈടാക്കിയത്. സർവീസിൽ ഇരിക്കെ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന കേസിൽ വിചാരണ നടപടികൾക്കായി കഴിഞ്ഞ 22 നായിരുന്നു കോട്ടയം വിജിലൻസ് ട്രിബ്യൂണലിൽ മുൻ ഡിജിപി ടോമിൻ ജെ തച്ചങ്കരി എത്തിയത്.
ഔദ്യോഗിക പദവി സൂചിപ്പിക്കുന്ന നക്ഷത്രം വച്ച നെയിം പ്ളേറ്റ് ഉള്ള സ്വകാര്യ വാഹനത്തിലായിരുന്നു തച്ചങ്കരി വിജിലൻസ്കോടതിയിൽ എത്തിയത്. മുൻ ഡിജിപി സർവീസിൽ നിന്ന് വിരമിച്ച ശേഷവും കാറിൽ നക്ഷത്രം വച്ച് യാത്ര ചെയ്തത് വിവാദമായതോടെയാണ് മോട്ടോർ വാഹന വകുപ്പ് കേസെടുത്തത്. നിയമപ്രകാരമല്ലാതെ നെയിം പ്ലേറ്റ് ഉപയോഗിച്ചതിന് പരമാവധി പിഴയാണ് ഈടാക്കിയത് എന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ വാദം. സംഭവത്തിൽ പോലിസ് ഇതുവരെ നടപടി എടുത്തിട്ടില്ല.
