വിരമിച്ച ജീവനക്കാര്‍ക്ക് വീണ്ടും നിയമനം തച്ചങ്കരിയുടെ സര്‍ക്കുലര്‍ ഹൈക്കോടതി സ്റ്റേ ചെയ്തു
തിരുവനന്തപുരം:കെ.എസ്.ആർ.ടിസിയിൽ വിരമച്ച ജീവനക്കാരെ വീണ്ടും ഡ്രൈവർമാരായി നിയമിക്കാനുള്ള എംഡി ടോമിന് തച്ചങ്കരിയുടെ സര്ക്കുലര് ഹൈക്കോടതി സ്റ്റേ ചെയ്തു. കഴിഞ്ഞ മാസം 21 നാണ് കെ.സ്.ആർ.ടി.സി എം.ഡി ടോമിൻ തച്ചങ്കരി യൂണിറ്റ് മേധാവികൾക്ക് കത്ത് അയച്ചത്. അറുപത് വയസ് കഴിയാത്ത ആരോഗ്യ ക്ഷമതയുള്ളവരെ തെരഞ്ഞെടുക്കാനായിരുന്നു ഉത്തരവ്. ഇതിനെതിരെ പി.എസ്.സി റാങ്ക് ലിസ്റ്റിലുള്ള സന്തോഷാണ് ഹൈക്കോടതിയെ സമീപിച്ചത്.
