നെയ്യാറ്റിൻകര മുനിസിപ്പാലിറ്റിയിലേക്ക് ബിജെപി നടത്തിയ മാർച്ചിൽ  ലാത്തി ചാർജ്.  

തിരുവനന്തപുരം: നെയ്യാറ്റിൻകര മുനിസിപ്പാലിറ്റിയിലേക്ക് ബിജെപി നടത്തിയ മാർച്ചിൽ ലാത്തി ചാർജ്. സംഭവത്തില്‍ 15 പേർക്ക് പരിക്കേറ്റു. ഇതില്‍ പ്രതിഷേധിച്ച്
നെയ്യാറ്റിൻകര താലൂക്കിൽ നാളെ ബിജെപി ഹർത്താലിന് ആഹ്വാനം ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

നഗരസഭാ ചെയർപേഴ്സൺ സ്വകാര്യ ഹോട്ടലിന് ബാർ ലൈസ്സൻസ് അനുവദിക്കുന്നത് 30 ലക്ഷം രൂപ കോഴ വാങ്ങി എന്നാരോപിച്ചായിരുന്നു മാർച്ച്.