Asianet News MalayalamAsianet News Malayalam

പ്രളയത്തിൽ റോഡുകൾ തകർന്നു; മാങ്കുളത്തെ വിനോദസഞ്ചാര മേഖല പ്രതിസന്ധിയിൽ

ഇടുക്കി മാങ്കുളത്തെ വിനോദസഞ്ചാര മേഖല പ്രതിസന്ധിയിൽ. പ്രളയത്തിൽ റോഡുകൾ തകർന്ന് ഗതാഗതയോഗ്യമല്ലാതായതോടെ സഞ്ചാരികൾ മാങ്കുളത്തേക്കുള്ള യാത്ര ഒഴിവാക്കുകയാണ്. ഇതോടെ ടൂറിസം വരുമാനത്തെ ആശ്രയിച്ച് കഴിയുന്നവരുടെ ജീവിതം വഴിമുട്ടി.

Tourism issue at mankulam after flood
Author
idukki, First Published Oct 23, 2018, 9:31 AM IST

 

ഇടുക്കി: ഇടുക്കി മാങ്കുളത്തെ വിനോദസഞ്ചാര മേഖല പ്രതിസന്ധിയിൽ. പ്രളയത്തിൽ റോഡുകൾ തകർന്ന് ഗതാഗതയോഗ്യമല്ലാതായതോടെ സഞ്ചാരികൾ മാങ്കുളത്തേക്കുള്ള യാത്ര ഒഴിവാക്കുകയാണ്. ഇതോടെ ടൂറിസം വരുമാനത്തെ ആശ്രയിച്ച് കഴിയുന്നവരുടെ ജീവിതം വഴിമുട്ടി.

മാങ്കുളത്തെ പ്രശസ്തമായ ആനക്കുളത്തിലെ ഉപ്പുരസമുള്ള വെള്ളം കുടിക്കാൻ ആനകൾ കൂട്ടമായി വനത്തിൽ നിന്നെത്തും. കാട്ടാനക്കൂട്ടത്തെ കാണാൻ നൂറ് കണക്കിന് സഞ്ചാരികളാണ് മാങ്കുളത്ത് എത്താറുള്ളത്. എന്നാൽ പ്രളയത്തിന് ശേഷം യാതൊരു കച്ചവടവും ഇല്ലെന്ന് കടയുടമകള്‍ പറയുന്നു. കാര്‍ഷിക വിളകള്‍ നശിച്ചുപോയി.

മൂന്നാർ എത്തുന്നതിന് മുമ്പ് കല്ലാറിൽ നിന്നാണ് മാങ്കുളത്തേക്കുള്ള വഴി ആരംഭിക്കുന്നത്. 18 കിലോമീറ്റർ ദൂരമുള്ള ഈ റോഡ് പലയിടത്തും ഇന്നില്ല. വണ്ടികള്‍ ഓടിക്കാന്‍ പറ്റാത്ത അവസ്ഥയാണ്. മലയോര ഹൈവേയിൽ ഉൾപ്പെടുത്തിയതിനാൽ മാങ്കുളം റോഡിന്‍റെ അറ്റകുറ്റപണിയ്ക്ക് തുക വകയിരുത്താൻ കഴിയില്ലെന്നാണ് പൊതുമരാമത്ത് വകുപ്പിന്‍റെ നിലപാട്.


 

Follow Us:
Download App:
  • android
  • ios