കഞ്ചാവ് വളര്‍ത്തിയ യുവതി കൊച്ചിയില്‍ പിടിയില്‍

കൊച്ചി: കഞ്ചാവ് വളര്‍ത്തിയ യുവതി കൊച്ചിയില്‍ പിടിയില്‍. മേരി ആന്‍ എന്ന യുവതിയാണ് വീട്ടിന്‍റെ ടെറസ്സില്‍ നിരോധിക്കപ്പെട്ട ചെടി വളര്‍ത്തി പിടിയിലായത്. കലൂരിലെ വട്ടേക്കാട് റോഡിന് സമീപത്തെ വീട്ടിലാണ് ആന്‍ മേരി കഞ്ചാവ് വളര്‍ത്തിയത്. ഒരാള്‍ പൊക്കത്തില്‍ വളര്‍ന്ന അഞ്ച് ചെടികള്‍ പോലീസ് നശിപ്പിച്ചു.

രണ്ട് സ്ത്രീകള്‍ വീട്ടിലുണ്ടായിരുന്നു. പിടിയിലായ ആന്‍ ടൂറിസ്റ്റ് ഗൈഡാണ്. രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്. നോര്‍ത്ത് സി.ഐയുടെ നേതൃത്വത്തിലായിരുന്നു പരിശോധന.