പെണ്‍കുട്ടിയുടെ ഫോട്ടോയെടുത്തു ചോദ്യം ചെയ്ത സഹോദരനെ അക്രമിച്ചു

പനജി: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെയും സഹോദരനെയും ഉപദ്രവിച്ചതിന് ഒമ്പത് വിനോദസഞ്ചാരികള്‍ ഗോവയില്‍ അറസ്റ്റിലായി‍. പൂനെയില്‍ നിന്നെത്തിയ പതിനൊന്ന് പേരില്‍ ഒമ്പത് പേരെയാണ് അറസ്റ്റ് ചെയ്തത്. ഇവരുടെ കൂടെയുണ്ടായിരുന്ന പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേരെ പനജിയിലുള്ള ജുവനൈല്‍ ഹോമിലേക്കയച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പതിനാറ് വയസുള്ള പെണ്‍കുട്ടിയും പതിനേഴ് വയസുള്ള സഹോദരനുമാണ് അക്രമത്തിനിരയായത്. മേയ് 29 -ന് ബാഗ ബീച്ചിലിരിക്കുകയായിരുന്നു ഇവര്‍‍. മാതാപിതാക്കള്‍ ഭക്ഷണം കഴിക്കാന്‍ പോയ സമയം പൂനെയില്‍ നിന്നെത്തിയ വിനോദസഞ്ചാരികള്‍ പെണ്‍കുട്ടിയുടെ ഫോട്ടോ എടുക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്ത സഹോദരനെ ഇവര്‍ അടിക്കുകയും ഉപദ്രവിക്കുകയും ചെയ്തുവെന്ന് പരാതിയില്‍ പറയുന്നു. 

ജില്ലവിടുന്നതിന് മുമ്പ് വിനോദസഞ്ചാരികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഐ.പി.സി 354 (സ്ത്രീകളെ അപമാനിക്കല്‍), 143 (കലഹമുണ്ടാക്കല്‍), 147 (ആയുധമുപയോഗിക്കല്‍), 323 (കൈകൊണ്ടടിക്കല്‍) എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.