ലാഹോർ: പാക്കിസ്‌ഥാനിൽ ക്രിസ്മസ് ദിനത്തിലുണ്ടായ മദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 32 ആയി. ചികിത്സയിലായിരുന്ന 10 പേർ കൂടി ഇന്ന് മരണത്തിന് കീഴടങ്ങി. ഇപ്പോഴും അമ്പതോളം പേർ ചികിത്സയിലാണ്. പഞ്ചാബ് പ്രവിശ്യയിലെ മുബാരക് അബാദിലായിരുന്നു സംഭവം. ചികിത്സയിലുള്ള പലരുടേയും നില ഗുരുതരമാണ്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും കുറ്റക്കാർക്കെതിരെ ശക്‌തമായ നടപടി സ്വീകരിക്കുമെന്നും ഡി എസ് പി സദാർ അതിഫ് ഖുറേഷി പറഞ്ഞു.