ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി കുഞ്ഞനന്തനെ മോചിപ്പിക്കാനുള്ള സർക്കാർ ശ്രമം‍ തുടരുന്നു

തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി പി കെ കുഞ്ഞനന്തനെ ജയിലില്‍നിന്ന് മോചിപ്പിക്കാനുള്ള കുഞ്ഞനന്തനെ മോചിപ്പിക്കാനുള്ള സർക്കാർ ശ്രമം തുടരുന്നു. സാമൂഹിക നീതി വകുപ്പില്‍നിന്ന് സര്‍ക്കാര്‍ റിപ്പോര്‍ട്ട് തേടി. വിഷയവുമായി ബന്ധപ്പെട്ട് ടി പി ചന്ദ്രശേഖരന്റെ ഭാര്യ രമയില്‍നിന്ന് സാമൂഹ്യനീതി വകുപ്പ് ഉദ്യോഗസ്ഥ മൊഴിയെടുത്തു.

കുഞ്ഞനന്തനെ വിട്ടയക്കാൻ നീക്കം ശക്തമാകുകയാണ്. 65 വയസ്സിനു മുകളില്‍ പ്രായമുള്ള പ്രതികള്‍ക്ക് അനാരോഗ്യള്ള പക്ഷം, വേണമെങ്കില്‍ ജയില്‍ചട്ടപ്രകാരം മോചനം അനുവദിക്കാം. ഈ ചട്ടം ഉപയോഗിച്ച് കുഞ്ഞനന്തനെ പുറത്തിറക്കാനാണ് സര്‍ക്കാര്‍ നീക്കം. സാമൂഹ്യ നീതി വകുപ്പ് പ്രൊബേഷൻ ഓഫീസർ ഇതു സംബന്ധിച്ച് കെ കെ രമയുടെ മൊഴിയെടുത്തു. ഷീബ മുംതാസ് നേരിട്ടെത്തി മൊഴിയെടുത്തെന്ന് കെ കെ രമ
 പറഞ്ഞു. കുഞ്ഞനന്തൻ ജയിൽ മോചിതനായാൽ തനിക്ക് ഭീഷണിയുണ്ടാകുമെന്ന് രമ മൊഴി നല്‍കി. കേസ് ഹൈക്കോടതിയിൽ ആയതിനാൽ വെറുതെ വിടരുതെന്നും രമ വ്യക്തമാക്കി.