ബ്രൂവറി ഡിസ്റ്റില്ലറി അഴിമതി ആരോപണത്തില്‍ പ്രതിപക്ഷ നേതാവിന് മറുപടിയുമായി എക്സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍.  അഴിമതി പ്രതിപാക്ഷത്തിന്റെ ശീലമാണ്. ആ ശീലത്തിന്റെ അടിസ്ഥാനത്തിൽ ആണ് പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍. 

കോഴിക്കോട്: ബ്രൂവറി ഡിസ്റ്റില്ലറി അഴിമതി ആരോപണത്തില്‍ പ്രതിപക്ഷ നേതാവിന് മറുപടിയുമായി എക്സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍. അഴിമതി പ്രതിപാക്ഷത്തിന്റെ ശീലമാണ്. ആ ശീലത്തിന്റെ അടിസ്ഥാനത്തിൽ ആണ് പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍. പ്രതിപക്ഷ നേതാവിന്‍റെ മറ്റ് ആരോപണങ്ങൾക്ക് പിന്നീട് മറുപടി പറയും. കാര്യങ്ങള്‍ കൂടുതല്‍ പഠിക്കേണ്ടതുണ്ട്. പരിശോധിച്ച ശേഷം വ്യക്തമായ മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

സർക്കാരിന്റെ മദ്യനയത്തിന് അനുസരിച്ചാണ് ബ്രുവറി ലൈസൻസ് നൽകിയത്. ആരോപണങ്ങള്‍ ഉന്നയിച്ചവര്‍ അത് തെളിയക്കണം. മദ്യവര്‍ജനമാണ് സര്‍ക്കാറിന്‍റെ നയം. അതിന്‍റെ ഭാഗമായി മദ്യ ഉപഭോഗം കുറയ്ക്കുന്നതിനുള്ള നടപതികളിമായി സർക്കാർ മുന്നോട്ട് പോവും. എല്ലാ ജില്ലകളിലും ഡി അഡിക്ഷന്‍ സെന്‍ററുകള്‍ ഒക്ടോബറില്‍ ആരംഭിക്കുന്നുണ്ട്. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നേര്‍വഴിക്കാണെന്നും മന്ത്രി പറഞ്ഞു.

ബ്രൂവറി ആരോപണത്തില്‍ നിലപാട് കടുപ്പിച്ച് പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. അഴിമതി ആരോപണം സംബന്ധിച്ച് എക്സൈസ് മന്ത്രിയോട് പത്ത് ചോദ്യങ്ങളാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉയര്‍ത്തിയത്. നായനാരും അച്യുതാനന്ദനും ചെയ്യാത്ത അഴിമതിക്കാണ് പിണറായി വിജയന്‍ നടത്തുന്നതെന്നും. 

ഘടക കക്ഷികളെപ്പോലും അറിയിക്കാതെയും മന്ത്രിസഭയില്‍ ചര്‍ച്ച ചെയ്യാതെയും നടത്തിയ ബ്രൂവറി ഇടപാടില്‍ കോടികളടെ അഴിമതിയാണ് നടന്നിരിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചിരുന്നു. പാലക്കാട് അപ്പോളോ ബ്രൂവറി, കൊച്ചി കിൻഫ്രപാർക്കിൽ പവർ ഇൻഫ്രാടെക് ബ്രൂവറി, കണ്ണൂരിൽ ശ്രീധരൻ ബ്രൂവറീസ് എന്നിവയ്ക്കാണ് ബിയർ നിർമ്മാണത്തിന് സര്‍ക്കാര്‍ അനുമതി നൽകിയിരുന്നത്. 

1999ൽ നികുതി സെക്രട്ടറിയായിരുന്ന വിനോദ് റായ് പുതിയ ബ്രൂവറിയും ഡിസ്റ്റിലറിയും അനുവദിക്കരുതെന്ന് കാണിച്ച് ഇറക്കിയ ഉത്തരവ് മറികടന്നാണ് ഇതെന്നാണ് പ്രതിപക്ഷത്തിന്‍റെ പ്രധാന ആരോപണം. മദ്യനയത്തിൽ സൂചിപ്പിപ്പിച്ചില്ല. അപേക്ഷ ക്ഷണിക്കാതെ ഇഷ്ടക്കാരിൽ നിന്ന് മാത്രം അപേക്ഷ വാങ്ങി അനുമതി നൽകിയതിന് പിന്നിൽ കോടികളുടെ അഴിമതി നടന്നുവെന്നും പ്രതപക്ഷം ആരോപിക്കുന്നു.