ഐഎംജി ഡയറക്ടര്‍ ജനറലായാണ് നിയമനം. പൊലീസ് മേധാവി സ്ഥാനത്ത് നിന്നും മാറ്റിയതിനെ തുടര്‍ന്ന് കഴിഞ്ഞ 8 മാസമായി സെന്‍കുമാര്‍ അവധിയിലായിരുന്നു. സെന്‍കുമാറിനുള്ള ഉയര്‍ന്ന ശമ്പളം നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടതിനെ തുടര്‍ന്ന് സര്‍വ്വീസില്‍ തിരിച്ചെത്താന്‍ താല്പര്യം പ്രകടിപ്പിച്ച് സെന്‍കുമാര്‍ കഴിഞ്ഞ 23ന് സര്‍ക്കാറിന് കത്ത് നല്‍കിയിരുന്നു.