ടി.പി. ചന്ദ്രശേഖരന്‍ വധം, ഷുക്കൂര്‍ വധം, കതിരൂര്‍ മനോജ് വധക്കേസുകളില്‍ സ്വീകരിച്ച നടപടികളില്‍ ഭരണ കേന്ദ്രങ്ങളെ ഭയപ്പെടുത്തിയെന്നും സെന്‍കുമാര്‍ അപ്പീലില്‍ ആരോപിക്കുന്നു. കതിരൂര്‍ മനോജ് വധക്കേസില്‍ പി. ജയരാജന്റെ പങ്കിനെ കുറിച്ച് അന്വേഷിച്ചതുകൊണ്ടാണ് തന്റെ ഔദ്യോഗിക ജീവിതം തകര്‍ത്തത്.
തന്നെ മാറ്റിയതിന് ശേഷം കണ്ണൂരില്‍ നടന്നത് ഒന്‍പത് രാഷ്ട്രീയ കൊലപാതകങ്ങളാണ്. സംസ്ഥാന പോലീസില്‍ കഴിഞ്ഞ ഒരു വര്‍ഷം ആയി നടക്കുന്ന സ്ഥലം മാറ്റങ്ങള്‍ സാഹചര്യം പരിതാപകരമാണെന്നതിന്റെ തെളിവാണെന്നും സെന്‍കുമാര്‍ ഹൈക്കോടതിയില്‍ നല്‍കിയ അപ്പീലില്‍ ആരോപിക്കുന്നു.
