ദില്ലി: ഡിജിപി സ്ഥാനത്ത് നിന്ന് മാറ്റിയതിനെതിരെ ടി.പി. സെന്‍കുമാര്‍ നല്‍കിയ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. രാഷ്ട്രീയപകപോക്കലിന്റെ ഭാഗമായാണ് തന്നെ മാറ്റിയെന്നാണ് സെന്‍കുമാര്‍ നല്‍കിയിരിക്കുന്ന സത്യവാങ്മൂലത്തിലെ ആരോപണം.
രാഷ്ട്രീയകൊലപാതകക്കേസുകളില്‍ എടുത്ത നിലപാടുകള്‍ സിപിഎം കേന്ദ്രങ്ങളെ ഭയപ്പെടുത്തിയെന്ന സെന്‍കുമാറിന്റെ പ്രസ്താവനക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കാന്‍ അഡ്വക്കേറ്റ് ജനറല്‍ സര്‍ക്കാര്‍ അഭിഭാഷകനോട് നിര്‍ദ്ദേശിച്ചിരിക്കുയാണ്. ഡിജിപി സ്ഥാനത്ത് നിന്ന് മാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച ഹൈക്കോടതി വിധിക്കെതിരെയാണ് സെന്‍കുമാര്‍ സുപ്രീംകോടതിയെ സമീപിച്ചത്.
