കൊച്ചി: മുൻ പൊലീസ് മേധാവി ടി.പി സെൻകുമാറിനെതിരായ വിജിലൻസ് ത്വരിതാന്വേഷണം ഹൈക്കോടതി റദ്ദാക്കി. കെ.റ്റി.ഡി.ഫ്.സിയിൽ നിന്ന് വായ്പ അനുവദിച്ചതിൽ ട്രാൻസ്പോർട്ട് കമ്മീഷണറായിരിക്കെ ക്രമേക്കേട് നടത്തിയെന്നായിരുന്നു സെന്‍കുമാറിനെതിരായ ആരോപണം. തിരുവനന്തപുരത്തെ സിപിഎം നേതാവായ എ.ജെ സുകാർണോയുടെ പരാതിയിലായിരുന്നു വിജിലൻസ് കോടതി ത്വരിത പരിധോനക്ക് നിർദേശിച്ചത്. എന്നാൽ ഈ പരാതിയിൽ കഴമ്പില്ലെന്ന് നേരത്തെ തന്നെ കണ്ടെത്തിയതാണെന്ന സെൻകുമാറിന്‍റെ വാദം അംഗീകരിച്ചാണ് ഹൈക്കോടതി നടപടി.