തിരുവനന്തപുരം: മുന്‍ പൊലീസ് മേധാവി നടി ടി.പി. സെന്‍കുമാറിനെതിരായ ഹര്‍ജി തിരുവനന്തപുരം വിജിലന്‍സ് കോടതി തള്ളി. കെഡിടിഎഫ്‌സി- കെഎസ്ആര്‍ടിസി എംഡി, പൊലീസ് മേധാവി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചപ്പോള്‍ അധികാര ദുരര്‍വിനോയഗം നടത്തിയെന്നാണ് നെടുമങ്ങാട് സ്വദേശി ബാബുരാജ് നല്‍കിയിരുന്ന പരാതിയിലെ ആരോപണം. 

ആറ് ആരോപണങ്ങളാണ് ഉന്നയിച്ചിരുന്നത്. എന്നാല്‍ ഇതേ ആരോപണങ്ങള്‍ നേരത്തെ വിജിലന്‍സ് പരിശോധിച്ചതാണെന്നും കഴമ്പില്ലെന്നും വിജിലന്‍സ് അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഇതേ തുടര്‍ന്ന് വിശദമായ വാദം കേട്ടശേഷമാണ് കോടതി ഹര്‍ജി തള്ളിയത്.