തിരുവനന്തപുരം: കഴിഞ്ഞ 35 വര്‍ഷത്തെ സേവനത്തിനിടയില്‍ സ്ഥാനമാനങ്ങള്‍ക്കായി ആരുടെയും പുറകെ പോയിട്ടില്ലെന്ന് സ്ഥാനമൊഴിയുന്ന ഡിജിപി ടി.പി.സെന്‍കുമാറിന്റെ ഫേസ്ബുക് പോസ്റ്റ്. സംസ്ഥാന പോലീസ് മേധാവിയെന്ന നിലയില്‍ ഇത് തന്റെ അവസാന ഫേസ്ബുക് പോസ്റ്റാണെന്ന് വ്യക്തമാക്കിയാണ് സെന്‍കുമാര്‍ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

ഐപിഎസില്‍ ചേരുന്നതിന് മുമ്പ് 1981ല്‍ ഐഇഎസ് ഓഫീസറായാണ് താന്‍ ജോലി ആരംഭിച്ചത്. ഇത്രയും വര്‍ഷത്തെ സേവനത്തിനിടയില്‍ സത്യസന്ധതയോടെയും ആത്മാര്‍ഥതയോടെയും നീതിപൂര്‍വകുമായാണ് പക്ഷപാതരഹിതവുമായാണ് പ്രവര്‍ത്തിച്ചത്. ഏതെങ്കിലും സ്ഥാനത്തിനായി ആരുടെയും പുറകെ പോയിട്ടില്ല.

അതുകൊണ്ടുതന്നെ സംതൃപ്തിയോടെയാണ് വിടവാങ്ങുന്നത്. കരിയറില്‍ ഒരിക്കല്‍പോലും സഹപ്രവര്‍ത്തകരോട് നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടില്ല. തെളിവുകള്‍ നശിപ്പിക്കാനോ നിഷ്കളങ്കരായ ആളുകളെ കേസില്‍ കുടുക്കാനോ ശ്രമിച്ചിട്ടില്ല. ഒരു പോലീസ് ഓഫീസറെന്ന നിലയില്‍ ഏറ്റവും വലിയ സംതൃപ്തി ഇതാണെന്നും സെന്‍കുമാര്‍ ഫേസ്ബുക്കിലൂടെ പറയുന്നു.