തിരുവനന്തപുരം: ഡിജിപി സ്ഥാനത്ത് നിന്ന് പുറത്താക്കിയ സംസ്ഥാന സര്‍ക്കാരിന്റെ നടപടിക്കെതിരെ ഡിജിപി ടി .പി. സന്‍കുമാര്‍ സെന്‍ട്രല്‍ അഡ്മിനിസ്‍ട്രേറ്റീവ് ട്രൈബ്യൂണലില്‍ പരാതി നല്‍കി. കേരള പൊലീസ് ആക്ടിനും സുപ്രീംകോടതി ഉത്തരവിനും വിരുദ്ധമായാണ് സര്‍ക്കാര്‍ നടപടിയെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഇത് പ്രകാരം ഒരു ഉദ്യോഗ്സഥനെ ഒരു തസ്തികയില്‍ നിയമിച്ചാല്‍ രണ്ട് വര്‍ഷത്തേക്ക മതിയായ കാരണമില്ലാതെ മാറ്റാന്‍ പാടില്ല. എന്നാല്‍ തന്‍റെ കാര്യത്തില്‍ ഇത് പാലിച്ചില്ലെന്ന് ഹര്‍ജിയില്‍ വാദിക്കുന്നു.

കേരള പൊലീസ് ആക്ടിലെ 97(2) ഇ പ്രകാരം ഡിജിപി സ്ഥാനത്ത് നിന്ന് മാറ്റുന്നു എന്നാണ് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവില്‍ പറയുന്നത് . പൊതു ജനങ്ങള്‍ക്കിടയില്‍ അതൃപ്തി ഉളവാക്കുന്ന പ്രവൃത്തി ഉണ്ടായാല്‍ ഉദ്യോഗസ്ഥരെ നീക്കാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്ന വകുപ്പാണിത്. എന്നാല്‍ ഈ പ്രവൃത്തി എന്താണെന്ന് ഉത്തരവില്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല. ഹര്‍ജി വാദത്തിന് വരുമ്പോള്‍ സര്‍ക്കാരിന് ഇക്കാര്യം ട്രൈബ്യൂണനലിനെ അറിയിക്കേണ്ടി വരും. സെന്‍കുമാര്‍ ഇപ്പോള്‍ അവധിയില്‍ പ്രവേശിച്ചിരക്കുകയാണ്.

ഡിജിപി സ്ഥാനത്തു നിന്ന് നീക്കിയതിനെ നിയമപരമായി നേരിടുമെന്ന് കഴിഞ്ഞ ദിവസം തന്നെ ടെന്‍കുമാര്‍ വ്യക്തമാക്കിയിരുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റ് ഒരാഴ്ച പിന്നിട്ടപ്പോഴാണ് ക്രമസമാധാന ചുമതയലുള്ള ഡിജിപി സ്ഥാനത്തുനിന്ന് സെന്‍കുമാറിനെ മാറ്റി ലോക്നാഥ് ബെഹ്റയെ ഡിജിപിയായി നിയമിച്ചത്.