പൊലീസുകാർക്ക് അടിയന്തിരമായി ബോധവത്ക്കരണ ക്ലാസ് നല്‍കാന്‍ ഡിജിപിയുടെ നിര്‍ദ്ദേശം

തിരുവനന്തപുരം: പൊലീസുകാർക്ക് അടിയന്തിരമായി ട്രാഫിക് ബോധവത്ക്കരണ ക്ലാസ് നൽകാൻ ഡിജിപിയുടെ നിർദ്ദേശം. ട്രാഫിക് ജോലിക്കിടെ പൊലീസുകാർ മോശമായി പെരുമാറുന്നുവെന്ന പരാതികള്‍ ഉയർന്ന സാഹചര്യത്തിലാണ് നാളെ മുതൽ ക്ലാസ് നടത്താൻ ജില്ലാ പൊലീസ് മേധാവികള്‍ക്ക് ഡിജിപി അടിയന്തര നിർദ്ദേശം നൽകിയത്. നാളെ രാവിലെ 11 മണിമുതൽ ട്രാഫി ഡ്യൂട്ടിക്കിടെ ചെയ്യേണ്ടതും ചെയ്യരുതാത്തുമായ കാര്യങ്ങളെ കുറിച്ച പ്രായോഗിക പരിശീലനം നൽകാനാണ് നിർദ്ദേശം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred