കൊട്ടാരക്കര-ദിണ്ടിഗൽ ദേശീയപാതയിലെ വണ്ടിപ്പെരിയാറിൽ നാളെ മുതൽ രണ്ട് ദിവസത്തക്ക് ഗതാഗതനിയന്ത്രണം. റോഡിൽ അറ്റകുറ്റപണികൾ നടത്തുന്നതിനാലാണ് നിയന്ത്രണം ഏ‍ര്‍പ്പെടുത്തിയത്.

കൊല്ലം: കൊട്ടാരക്കര- ദിണ്ടിഗൽ ദേശീയപാതയിലെ വണ്ടിപ്പെരിയാറിൽ നാളെ മുതൽ രണ്ട് ദിവസത്തക്ക് ഗതാഗതനിയന്ത്രണം. റോഡിൽ അറ്റകുറ്റപണികൾ നടത്തുന്നതിനാലാണ് നിയന്ത്രണം ഏ‍ര്‍പ്പെടുത്തിയത്.

മഴ പെയ്താൽ കെകെ റോഡിലെ വണ്ടിപ്പെരിയാ‍‍‍ര്‍ മുതൽ നെല്ലിമല വരെയുള്ള റോഡ് പൂ‍‍‍ര്‍ണ്ണമായും വെള്ളത്തിനടിയിലാവുമായിരുന്നു. കാലങ്ങളായുള്ള ഈ പ്രശ്നത്തിന് പരിഹാരം കാണുകയാണ് ദേശീയ പാത അതോറിറ്റി. റോഡ് നാലടി ഉയ‍‍ര്‍ത്തും. ഓവുചാലുകളും നി‍‍ര്‍മ്മിക്കും. ഇതിന്റെ ഭാഗമായാണ് തിങ്കളാഴ്ച വരെയുള്ള ഗതാഗതനിയന്ത്രണം. 

ചെറുവാഹനങ്ങൾ നെല്ലിമലയിലെ സ്വകാര്യ എസ്റ്റേറ്റ് റോഡ് വഴിയാണ് കടത്തിവിടുക. കോട്ടയം ഭാഗത്ത് നിന്ന് വരുന്ന ബസുകൾ ഉൾപ്പടെയുള്ള വലിയ വാഹനങ്ങൾക്ക് മ്ലാമല-മുരിക്കടി റോഡിലൂടെ കുമളിയിലെത്താം. കുട്ടിക്കാനത്ത് നിന്നുള്ള വാഹനങ്ങൾക്ക് ഏലപ്പാറ-ചപ്പാത്ത്-ചെങ്കര വഴി കുമളിയിലേക്ക് പോകാം.

ശബരിമലയിലേക്ക് പോകാൻ ഇതരസംസ്ഥാനങ്ങളിലുള്ളവ‍‍‍‍ര്‍ പ്രധാനമായും ആശ്രയിക്കുന്ന റോഡ‍ാണിത്. അതിനാൽ സീസണ്‍ തുടങ്ങുന്നതിന് മുമ്പ് റോഡിലെ പ്രശ്നങ്ങൾ പൂര്‍ണ്ണമായും പരിഹരിക്കാനുള്ള ശ്രമത്തിലാണ് അധികൃത‍ര്‍.