കുവൈത്തില്‍ ഗതാഗത നിയമം കര്‍ശനമാക്കി. വിവിധ കേസുകളില്‍ ഒറ്റ ദിവസം കൊണ്ട് 500ഓളം വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തതായി അധികൃതര്‍ അറിയിച്ചു.

സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കല്‍, ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ കൈകാര്യം ചെയ്യല്‍, അനധികൃത പാര്‍ക്കിങ് എന്നീ കുറ്റങ്ങള്‍ക്കാണ് കൂടുതല്‍ വാഹനങ്ങളും കസ്റ്റഡിയിലെടുത്തത്. ഇതുള്‍പ്പെടെയുള്ള 28 ഗതാഗത നിയമലംഘനങ്ങള്‍ നടത്തുന്ന വാഹനങ്ങള്‍ രണ്ട് മാസം വരെ കണ്ടുകെട്ടുന്ന വകുപ്പിലുള്‍പ്പെടുത്തിയാണ് നേരത്തെ ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ് ഇറക്കിയിരുന്ന്.

ഇത് നടപ്പാക്കിത്തുടങ്ങിയ ബുധനാഴ്ച 489 വാഹനങ്ങളാണ് കസ്റ്റഡിയിലെടുത്തത്. അഹ്‍മദി (48) കാപിറ്റല്‍ (65) ഹവല്ലി (80) ഫര്‍വാനിയ (15) ജഹ്‌റ (46) മുബാറക് അല്‍ കബീര്‍ (40) എന്നിങ്ങനെയായിരുന്നു ഇത്. കൂടാതെ, ഹൈവേയില്‍നിന്നായി 142 വാഹനങ്ങളും പിടിച്ചെടുത്തു. പിടികൂടിയതില്‍ വലിയൊരു വിഭാഗം സ്വദേശികളുടെ കാറുകളാണ്. ഇത് പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.തുടര്‍ന്ന് കസ്റ്റഡിയിലെടുക്കല്‍ നിയമം മരവിപ്പിച്ചിച്ചതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.