ട്രാഫിക് ഡ്യൂട്ടിയിലിരുന്ന പൊലീസുകാരനു സൂര്യതാപമേറ്റു

First Published 29, Mar 2018, 8:19 PM IST
traffic police men affect sun burn in thodupuzha
Highlights
  • ഗതാകുരുക്ക് ഒഴിവാക്കുന്നതിനിടെയാണ് സൂര്യതാപമേറ്റത്

ഇടുക്കി: തൊടുപുഴയിൽ ട്രാഫിക് ഡ്യൂട്ടിയിലിരുന്ന പൊലീസുകാരനു സൂര്യതാപമേറ്റു. സിവിൽ പോലീസ് ഓഫീസർ പി പ്രദീപിനാണ് കഴുത്തിൽ പൊള്ളലേറ്റത്. ഉച്ചവെയിൽ റോഡിലെ ഗതാകുരുക്ക ഒഴിവാക്കുന്നതിനിടെയാണ് സൂര്യതാപമേറ്റത്. 

കഴുത്തിൽ അനുഭവപ്പെട്ട അസ്വസ്ഥത മാറാതിരുന്നതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പൊളളൽ കാണുന്നത്. സ്വകാര്യാശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് പരിക്ക് സൂര്യതാപമേറ്റതിന്‍റേതാണെന്ന് സ്ഥിരീകരിച്ചത്. പ്രാഥമിക ശുശ്രൂഷകൾക്ക് ശേഷം ആധുപത്രിയധികൃതർ പ്രദീപിനെ വിട്ടയച്ചു.

loader