മൈസൂരു-വയനാട് പാതയിൽ ഗതാഗത നിയന്ത്രണം ഇന്നും തുടരും. വെള്ളക്കെട്ട് തുടരുന്നതിനാൽ വാഹനങ്ങൾ നഞ്ചൻഗോഡിന് അടുത്ത് സമാന്തര പാതയിലൂടെ തിരിച്ചുവിടുകയാണ് ഇപ്പോഴും. ബീച്ചനഹള്ളി ഡാമിന്റെ ഷട്ടർ ഇതുവരെ താഴ്ത്തിയിട്ടില്ല. കബനിയും കൈവഴിയായ കപില നദിയും കരകവിഞ്ഞൊഴുകുകയാണ്.
വയനാട്: മൈസൂരു-വയനാട് പാതയിൽ ഗതാഗത നിയന്ത്രണം ഇന്നും തുടരും. വെള്ളക്കെട്ട് തുടരുന്നതിനാൽ വാഹനങ്ങൾ നഞ്ചൻഗോഡിന് അടുത്ത് സമാന്തര പാതയിലൂടെ തിരിച്ചുവിടുകയാണ് ഇപ്പോഴും. ബീച്ചനഹള്ളി ഡാമിന്റെ ഷട്ടർ ഇതുവരെ താഴ്ത്തിയിട്ടില്ല. കബനിയും കൈവഴിയായ കപില നദിയും കരകവിഞ്ഞൊഴുകുകയാണ്.
തെക്കൻ കർണാടകത്തിൽ പലയിടത്തും കനത്ത മഴ പെയ്യുന്നതും ദുരിതം രൂക്ഷമാക്കിയിട്ടുണ്ട്.കബനീ തീരത്ത് ആയിരക്കണക്കിന് ഏക്കർ കൃഷി നശിച്ചു. രണ്ട് പാലം തകർന്നു. വയനാട്ടിൽ അതീവ ജാഗ്രത നിർദ്ദേശം തുടരുന്ന സാഹചര്യത്തിൽ അണക്കെട്ടുകളുടെ ഷട്ടർ തത്ക്കാലം താഴ്ത്തേണ്ട എന്നാണ് കർണാടക സർക്കാരിന്റെ തീരുമാനം.
