1992ല്‍ നിരോധിച്ചതിന് ശേഷവും ഐഎസ്എസിന്‍റെ രഹസ്യയോഗം ചേര്‍ന്നെന്നാണ് കേസ്. കൊല്ലം മൈനാഗപ്പള്ളിയിലെ അബ്ദുന്നാസര്‍ മദനിയുടെ വീട്ടിലായിരുന്നു യോഗം. പൊലീസ് നടത്തിയ പരിശോധനയില്‍ മദനിയുടെ വീട്ടില്‍ നിന്ന് കൈത്തോക്ക്, തിരകള്‍, ഒന്നരക്കിലോയോളം വെടിമരുന്ന്, മെറ്റല്‍ ഡിറ്റക്ടര്‍, ഐഎസ്എസ് നോട്ടീസുകള്‍ തുടങ്ങിയവ പിടിച്ചെടുത്തിരുന്നു. 1994ല്‍ പോലീസ് കൊല്ലം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചതാണെങ്കിലും മദനിയുടെ അപേക്ഷയെ തുടര്‍ന്ന് കേസിന്‍റെ വിചാരണ എറണാകുളം സെഷന്‍സ് കോടതിയിലേക്ക് മാറ്റുകയായിരുന്നു.
തുടര്‍ന്ന് പലവിധ കാരണങ്ങളാല്‍ കേസിന്റെ വിചാരണ നീണ്ടുപോയി. ഇതിനിടെ കേസിലെ 21 സാക്ഷികളില്‍ രണ്ട് പേര്‍ മരിച്ചു. കേസിന്റെ കാലപ്പഴക്കം ശ്രദ്ധിച്ച ജഡ്ജി കെ.എം ബാലചന്ദ്രനാണ് ഓഗസ്റ്റ് 18 മുതല്‍ വിചാരണ തുടങ്ങാന്‍ നിര്‍ദ്ദേശം നല്‍കിയത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. രാജു വടക്കേര ഹാജരാകും.
