പഞ്ചാബ്: ദേര സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹീം സിങിനെതിരായ രണ്ട് കൊലപാതക കേസുകളില്‍ ഇന്ന് പഞ്ചകുല സി.ബി.ഐ കോടതിയില്‍ വാദം തുടങ്ങും. മാധ്യമപ്രവര്‍ത്തകന്‍ റാം ചന്ദര്‍ ഛത്രപതി, ദേര ആശ്രമത്തിലെ മാനേജരായിരുന്ന രഞ്ജിത് സിംഗ് എന്നിവരുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് കേസ്. 2002 ലായിരുന്നു സംഭവം. റോത്തക്കിലെ ജയിലില്‍ കഴിയുന്ന ഗുര്‍മീത് വീഡിയോ കോണ്‍ഫറന്‍സിലൂടെയാകും കോടതി നടപടികളില്‍ പങ്കെടുക്കുകയെന്ന് പൊലീസ് അറിയിച്ചു. പഞ്ചകുലയില്‍ പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.