റെയില്‍വേ പാലത്തില്‍ അറ്റകുറ്റപ്പണി, റദ്ദാക്കിയ ട്രെയിനുകളും വൈകി ഓടുന്ന ട്രെയിനുകളും

പുതുക്കാടിനും ഒല്ലൂരിനും ഇടയില്‍ റെയില്‍വേ പാലത്തില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ഇന്ന് ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. എറണാകുളത്തിനും പുതുക്കാടിനും ഇടയിലുള്ള നാല് പാസഞ്ചറുകള്‍ റദ്ദാക്കി. എറണാകുളം- ഗുരുവായൂര്‍,
എറണാകുളം- നിലമ്പൂര്‍, എറണാകുളം - കായംകുളം, എറണാകുളം - ആലപ്പുഴ എന്നീ പാസഞ്ചറുകളാണ് റദ്ദാക്കിയത്.

എറണാകുളം - കണ്ണൂര്‍ ഇന്റര്‍സിറ്റി തൃശൂരില്‍ നിന്ന് യാത്ര തുടങ്ങും. ജനശതാബ്‍ദി കോഴിക്കോട്ട് പോകാതെ എറണാകുളത്ത് യാത്ര അവസാനിപ്പിക്കും. 1.40 ന് കോഴിക്കോടു നിന്നും തിരുവനന്തപുരത്തേക്ക് പോകേണ്ട ജനശതാബ്‍ദി എറണാകുളത്ത് നിന്ന്
വൈകിട്ട് അഞ്ചരയ്ക്കേ യാത്ര തുടങ്ങുകയുള്ളൂ. എറണാകുളം ഇന്റര്‍സിറ്റി എകസ്പ്രസ് രണ്ടര മണിക്കൂര്‍ വൈകി 11.40 ന് പുറപ്പെടും. എറണാകുളം ധന്‍ബാദ് എക്സ് പ്രസ്സ് രണ്ടു മണിക്കൂര്‍ വൈകി 7.55നെ ആലപ്പുഴയില്‍ നിന്ന് യാത്ര തുടങ്ങൂ.