കടവന്ത്ര പാലത്തിന് താഴെ വെച്ചായിരുന്നു പാളം തെറ്റിയത്.

കൊച്ചി: എറണാകുളത്ത് ട്രെയിനിന്റെ എഞ്ചിൻ പാളംതെറ്റി. കൊച്ചി സൗത്ത് റെയിൽവെ സ്റ്റേഷനിൽ ഷണ്ടിങിനിടെയാണ് സംഭവം. കടവന്ത്ര പാലത്തിന് താഴെ വെച്ചായിരുന്നു പാളം തെറ്റിയത്. ഷണ്ടിങിനായി ബോഗികളില്ലാത്ത സമയത്തായിരുന്നു എഞ്ചിൻ ട്രാക്കിൽ നിന്നും തെന്നിയത്. എന്നാല്‍ ഇത് ട്രെയിൻ ഗതാഗതത്തെ ബാധിച്ചിട്ടില്ലെന്ന് റെയിൽവെ അറിയിച്ചു.