തിരുവനന്തപുരം: ഭക്ഷ്യ സുരക്ഷയും വൃത്തിയുള്ള ഭക്ഷണവും ഒക്കെ പേരിന് മാത്രമാകുന്ന അനുഭവങ്ങൾ പലപ്പോഴും ഉണ്ടാകാറുണ്ട്. ഗുണമേൻമയുള്ള ഭക്ഷണം കൊടുക്കുമെന്ന് ഉറപ്പു പറയുന്ന ഇന്ത്യൻ റെയിൽവെയിൽ പ്രത്യേകിച്ചും. ട്രെയിനിൽ കിട്ടുന്ന ആഹാരത്തിന്റെ അവസ്ഥയെന്താണ് ? സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് പകര്‍ത്തിയ ചില കാഴ്ചകളിലൂടെ റോവിംഗ് റിപ്പോര്‍ട്ടർ യാത്ര

വൃത്തിയുള്ള ഭക്ഷണം ഉറപ്പു വരുത്തുന്നുണ്ടെന്ന് റെയിൽവെ പറയുമ്പോഴും യാത്രക്കാര്‍ വാങ്ങി കഴിക്കാൻ മടിക്കുന്നത് എന്തു കൊണ്ടാണ്ടാണ് എന്ന അന്വേഷണമാണ് റോവിംഗ് റിപ്പോര്‍ട്ടറിനെ വിവിധ സ്റ്റേഷനുകളില്‍ നിന്നുള്ള കാഴ്ച പകര്‍ത്താന്‍ പ്രേരിപ്പിച്ചത്.
സ്ഥലം കോഴിക്കോട് റെയിൽവെ സ്റ്റേഷൻ. ചായവട പലഹാരങ്ങൾ ട്രെയിനിലേക്കെത്തുന്നത് ഇക്കാണുന്ന ചെറിയ മുറിയിൽ നിന്നാണ്. പ്ലാറ്റ് ഫോം ഇറങ്ങിക്കയറിപ്പോകുന്ന പാക്കറ്റിൽ ഉഴുന്നു വട ഇങ്ങനെ പോകുന്ന കാഴ്ച. ഇനി പ്ലാറ്റ്ഫോമിൽ നിന്ന് പാൻട്രിയിലേക്ക് പോയാല്‍ കാഴ്ചകള്‍ ദയനീയം.
കൊച്ചിയിൽ നിന്നുള്ള കാഴ്ച റോവിംഗ് റിപ്പോര്‍ട്ടര്‍ കണ്ടത് പ്ലാറ്റ്ഫോം തറയിലിട്ടാണ് പച്ചക്കറി അരിയുന്നത്. അകത്തു കയറിയാൽ കരിയും പൊടിയും പിടിച്ച അടുക്കള കാഴ്ചകൾ. തലങ്ങും വിലങ്ങുമോടുന്ന എലികൾ.. ഇടക്ക് കുഴച്ച ചപ്പാത്തിമാവ് , പൊരിക്കാനിട്ട കട് ലറ്റ് , തിരക്കിട്ട പാചകം.
പണിക്ക് നിൽക്കുന്ന അന്യസംസ്ഥാന തൊഴിലാളിയുടെ കയ്യിൽ പാനിന്റെ ലഹരി . അലക്കും കുളിയുമെല്ലാം ഇവിടെത്തന്നെ. ഓണ്‍ലൈൻ ടെന്‍റര്‍ വഴിയാണ് കാന്റീൻ നടത്തിപ്പുകാരെ റെയിൽവെ കണ്ടെത്തുന്നത്. തോന്നു വിലവാങ്ങുന്നതിൽ മാത്രമല്ല പറയുന്ന അളവില്ലെന്നും പ്രതീക്ഷിക്കുന്ന വൃത്തിയില്ലെന്നും യാത്രക്കാര്‍ക്ക് പരാതിയുണ്ട് . പക്ഷെ ഇതൊന്നും ഉറപ്പാക്കാൻ പലപ്പോഴും റെയിൽവെ തയ്യാറാകുന്നില്ല.
