ബംഗളുരു: കര്‍ണാടകത്തിലെ ബീദറില്‍ നിന്ന് ബംഗളുരു യശ്വന്ത്പുരയിലേക്ക് വരികയായിരുന്ന തീവണ്ടിയിലെ സ്ലീപ്പര്‍ ബെര്‍ത്തുകളില്‍ ഉറങ്ങിക്കിടന്നിരുന്ന യാത്രക്കാരുടെ പോക്കറ്റുകള്‍ കീറി കൊള്ള നടത്തിയ മോഷ്ടാവിനെ യാത്രക്കാര്‍ പിടികൂടി.

ബീദര്‍ സ്വദേശിയായ നാഗരാജിനെയാണ് യാത്രക്കാര്‍ പിടികൂടി മര്‍ദ്ദിച്ച ശേഷം പോലീസില്‍ ഏല്‍പ്പിച്ചത്.. രണ്ടുലക്ഷം രൂപ വിലവരുന്ന മൊബൈല്‍ഫോണും, മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും, പണവും ഇയാളുടെ കൈയ്യില്‍ നിന്നും പിടിച്ചെടുത്തു.

തീവണ്ടിയില്‍ സ്ഥിരമായി മോഷണം നടത്തി വരുന്നയാളാണ് നാഗരാജെന്ന് പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.