കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു
കോട്ടയം: കോട്ടയം വഴിയുള്ള ട്രെയിന് ഗതാഗതം പുനഃസ്ഥാപിച്ചു. വേഗം നിയന്ത്രിച്ചുകൊണ്ടാണ് ട്രെയിനുകള് കടത്തി വിടുന്നത്. നേരത്തേ മീനച്ചിലാറിലെ വെള്ളം അപകടകരമാം വിധം ഉയര്ന്നതിനെ തുടര്ന്ന് കോട്ടയം വഴിയുള്ള ട്രെയിന് ഗതാഗതം നിര്ത്തി വയ്ക്കാന് റെയില്വെ മന്ത്രാലയം നിര്ത്തി വച്ചിരുന്നു. റെയില്വെ എഞ്ചിനിയിറിംഗ് വിഭാഗം ട്രാക്കുകളില് നടത്തിയ പരിശോധനകള്ക്കൊടുവിലാണ് സര്വ്വീസ് പുനഃസ്ഥാപിച്ചത്.
നേരത്തേ ട്രാക്കില് മരം വീണതിനെ തുടര്ന്ന് താത്കാലികമായി ഗതാഗതം നിര്ത്തി വച്ചിരുന്നെങ്കിലും വീണ്ടും പുനസ്ഥാപിച്ചിരുന്നു. എന്നാല് എറണാകുളം ഭാഗത്തുനിന്ന് തിരുവനന്തപുരത്തേക്കും തിരിച്ചുമുള്ള ട്രെയിനുകള് പിടിച്ചിട്ടിരിക്കുകയാണ്. മന്ത്രി കെ രാജു ജില്ലയിലെത്തി, ഇതുമായി ബന്ധപ്പെട്ട് ചര്ച്ചകള് നടത്തുന്നുണ്ട്. കോട്ടയത്തെ ദുരിത ബാധിത പ്രദേശങ്ങള് സന്ദര്ശിക്കുകയാണ് മന്ത്രി.
