കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതം നിര്‍ത്തി വച്ചു
കോട്ടയം: കോട്ടയം വഴിയുള്ള ട്രെയിന് ഗതാഗതം പൂര്ണ്ണമായി നിര്ത്തി വച്ചു. മീനച്ചിലാറില് ജലനിരപ്പ് അപകടകരമായ നിലയില് ഉയര്ന്നതിനെ തുടര്ന്നാണ് ട്രെയിന് സര്വ്വീസ് താത്കാലികമായി നിര്ത്തിയത്. ട്രെയിനുകള് വിവിധ ഇടങ്ങളില് പിടിച്ചിട്ടിരിക്കുകയാണ്.
നേരത്തേ ട്രാക്കില് മരം വീണതിനെ തുടര്ന്ന് താത്കാലികമായി ഗതാഗതം നിര്ത്തി വച്ചിരുന്നെങ്കിലും വീണ്ടും പുനസ്ഥാപിച്ചിരുന്നു. എന്നാല് എറണാകുളം ഭാഗത്തുനിന്ന് തിരുവനന്തപുരത്തേക്കും തിരിച്ചുമുള്ള ട്രെയിനുകള് പിടിച്ചിട്ടിരിക്കുകയാണ്.
മന്ത്രി കെ രാജു ജില്ലയിലെത്തി, ഇതുമായി ബന്ധപ്പെട്ട് ചര്ച്ചകള് നടത്തുന്നുണ്ട്. കോട്ടയത്ത് കുടുങ്ങിപ്പോയ ദൂരത്തേക്കുള്ള യാത്രക്കാരെ എങ്ങനെ യഥാസ്ഥാനത്ത് എത്തിക്കുമെന്ന കാര്യത്തില് തീരുമാനമായില്ല.
