ലാപാസ്: ഉറുഗ്വേയില്‍ കമ്മ്യൂണിസിറ്റ് പാര്‍ട്ടി അംഗമായ മിഷേല്‍ സ്വാരസ് സെനറ്റ് പദവിയിലെത്തുന്ന ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍. രാജ്യത്ത് നിയമബിരുദം നേടിയ ആദ്യ ട്രാന്‍സ്ജന്‍റര്‍ കൂടിയാണ് 34കാരിയായ മിഷേല്‍ സ്വാരസ്. 2013ല്‍ പാസാക്കിയ തുല്യ വിവാഹനിയമത്തിന്‍റെ കരടുരേഖ തയ്യാറാക്കിയതില്‍ പ്രധാന പങ്കുവഹിച്ചിരുന്നു. എല്‍ജിബിറ്റികളുടെ അവകാശത്തിനായി പ്രവര്‍ത്തിക്കുമെന്ന് സ്ഥാനമേറ്റ മിഷേല്‍ സ്വാരസ് പറഞ്ഞു. 

എല്‍ജിബിറ്റികളുടെ അവകാശത്തിനായി പ്രവര്‍ത്തിക്കുന്ന ബ്ലാക് ഷീപ്പ് എന്ന സംഘടനയുടെ നിയമകാര്യ ഉപദേശകയാണ്. 2014ലാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലൂടെ സജീവരാഷ്ട്രീയത്തില്‍ പ്രവേശിച്ചത്. ഉറുഗ്വേയില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ട് പാസാക്കുന്നതിന് പ്രാധാന്യം നല്‍കുമെന്ന് പറഞ്ഞു. 2010ലാണ് മിഷേല്‍ നിയമത്തില്‍ ബിരുദം നേടിയത്. രാജ്യത്ത് ഇപ്പോഴും ലിംഗവിവേചനം നിലനില്‍ക്കുന്നുണ്ടെന്നാണ് മിഷേല്‍ സ്വാരസിന്‍റെ അഭിപ്രായം.