ദില്ലി: മഴവിൽ വർണങ്ങൾക്ക്​ താഴെ ക്യാറ്റ്​ വാക്കുമായി ഭിന്ന ലിംഗക്കാരുടെ അതുല്യമായ ഫാഷൻ ഷോ. ദില്ലിയിലെ കിട്ടി സു ലളിത്​ ഹോട്ടലിൽ ആയിരുന്നു ഷോ അരങ്ങേറിയത്​. മിസ്​ ട്രാൻസ്​ ക്യൂൻ, ലളിത്​ ഗ്രൂപ്പിലെ ഭിന്നലംഗക്കാരായ രണ്ട്​ സ്​റ്റാഫും ഇന്ത്യൻ ഡ്രാഗ്​ ക്യൂൻ തുടങ്ങിയവർ മോഡലുകൾ ആയി അണിനിരന്നു. 

ഭിന്നശേഷിക്കാരനായ ഡിജെ വരുൺ കുല്ലർ ആണ്​ ഷോയ്​ക്ക്​ വേണ്ടിയുള്ള സംഗീത മിശ്രണം നടത്തിയത്​. പ്രമുഖ ഇന്ത്യൻ ഡിസൈനർമാരായ രോഹിത്​ ബാൽ, തരുൺ തഹ്​ലിയാനി, നമ്രത ​ജോഷിപുര, ഗൗരി നൈനിക തുടങ്ങിയവർ രൂപകൽപ്പന ചെയ്​ത വേഷങ്ങളിലാണ്​ ഭിന്ന ലിംഗക്കാർ റാമ്പിൽ എത്തിയത്.

പുതുവൽസര വേളയിൽ സ്​നേഹത്തി​ന്‍റെയും ഉൾക്കൊള്ളലിന്‍റെയും സന്ദേശം പകരുക എന്ന ലക്ഷ്യത്തോടെയാണ്​ ഷോ സംഘടിപ്പിച്ചത്​. 
ഇതേ വേദിയിൽ നേരത്തെ സ്​ത്രീവേഷമിട്ട പുരുഷൻമാർ അണിനിരന്ന ഡ്രാഗ്​ കലാകാരൻമാരുടെ ഫാഷൻ ഷോ അരങ്ങേറിയിരുന്നു.