കോഴിക്കോട്: കലോത്സവത്തിനെത്തിയ ട്രാന്‍സ്ജെന്‍ഡേഴ്സിനെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ കസബ എസ്ഐക്കെതിരെ നടപടി. സംഭവത്തില്‍ കസബ എസ്ഐക്കെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശം. പരാതി കോഴിക്കോട് ഡി.സി.പി. മെറിന്‍ ജോസഫ് അന്വേഷിക്കും. മുഖ്യമന്ത്രി പിണറായി വിജയനാണ് നടപടിയെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തിന്‍റെ അടിസ്ഥാനത്തില്‍ പരാതി അന്വേഷിക്കുവാന്‍ കോഴിക്കോട് ഡി.സി.പി. മെറിന്‍ ജോസഫിനെ ചുമതലപ്പെടുത്തി സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹറ ഉത്തരവിറക്കി. സംഭവത്തിലുള്‍പ്പെട്ട കസബ എസ്.ഐ.ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുവാനും ഉത്തരവില്‍ പറയുന്നു.

കോഴിക്കോട് തുടര്‍ വിദ്യാഭ്യാസ കലോത്സവത്തില്‍ പങ്കെടുക്കാന്‍ എത്തിയ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെതിരെയാണ് പോലീസ് അതിക്രമം കാട്ടിയ്ത്. ക്രൂരമായി മര്‍ദ്ദനമേറ്റ ട്രാന്‍സ്ജെന്‍ഡേഴ്സ് മനുഷ്യാവകാശ കമ്മീഷനും കോഴിക്കോട് കളക്ടര്‍ക്കും പരാതി നല്‍കിയിരുന്നു.