Asianet News MalayalamAsianet News Malayalam

ട്രാൻസ്ജെന്‍റേഴ്സിനെതിരായ പരാമർശം: ബിജെപി ഓഫീസിലേക്ക് മാര്‍ച്ച്, ഖേദം പ്രകടിപ്പിച്ച് ശ്രീധരന്‍പിള്ള

ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസിന്‍റെ നിലപാട് ആണും പെണ്ണും കെട്ടതെന്ന പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറഞ്ഞ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിളള. ഒരു വിഭാഗത്തെ മോശമായി ചിത്രീകരിക്കാൻ തനിക്ക് ഉദ്ദേശമില്ലായിരുന്നുവെന്നും ശ്രീധരൻ പിള്ള പറഞ്ഞു. ശ്രീധരന്‍‌ പിളളയുടെ പ്രസ്താവനയില്‍‌ വലിയ പ്രതിഷേധമാണ് ഉയര്‍ന്നിരുന്നത്. 

transgenters against sreedharan pilla
Author
Thiruvananthapuram, First Published Oct 22, 2018, 4:54 PM IST

 

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസിന്‍റെ നിലപാട് ആണും പെണ്ണും കെട്ടതെന്ന പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറഞ്ഞ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിളള. ഒരു വിഭാഗത്തെ മോശമായി ചിത്രീകരിക്കാൻ തനിക്ക് ഉദ്ദേശമില്ലായിരുന്നുവെന്നും ശ്രീധരൻ പിള്ള പറഞ്ഞു. ശ്രീധരന്‍‌ പിളളയുടെ പ്രസ്താവനയില്‍‌ വലിയ പ്രതിഷേധമാണ് ഉയര്‍ന്നിരുന്നത്. 

അതേസമയം, ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിലേക്ക് ട്രാൻസ്ജന്‍റേഴ്സ് മാർച്ച് നടത്തി. ശ്രീധരൻപിള്ള മാപ്പ് പറഞ്ഞില്ലെങ്കിൽ അദ്ദേഹത്തിന്‍റെ വീട്ടിലേക്ക് കേരളത്തിലെ മുഴുവൻ ട്രാൻസ്ജെണ്ടേഴ്സും പ്രകടനം നടത്തുമെന്ന് ട്രാൻസ് ജെണ്ടർ കൂട്ടായ്മ പ്രഖ്യാപിച്ചിരുന്നു. പാളയത്തുനിന്നും ആരംഭിച്ച മാർച്ച് കുന്നുകുഴിയിൽ പോലീസ് തടഞ്ഞു.

Follow Us:
Download App:
  • android
  • ios