തിരുവനന്തപുരം: തിരുവതാംകൂര്‍ ദേവസ്വംബോര്‍ഡിന് കിഴിലുള്ള ക്ഷേത്രങ്ങളില്‍ വെടികെട്ട് നടത്തുന്നതിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി.സര്‍ക്കാരും കോടതിയും നിര്‍ദ്ദേശിക്കുന്ന മാനദണ്ഡങ്ങള്‍ അനുസരിച്ച് മാത്രമെ ഇനി വെടികെട്ട് നടത്താന്‍ പാടുള്ളു എന്നും ദേവസ്വം ബോര്‍ഡ് യോഗത്തില്‍ തീരുമാനം.

ദേവസ്വംബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ മത്സര വെടികെട്ട് നടത്താന്‍ പാടില്ല.മത്സര വെടികെട്ട് ക്ഷേത്ര ആചാരങ്ങളുമായി ബന്ധമില്ലത്തതാണന്നും ബോര്‍ഡ് പുറത്ത് ഇറക്കിയ സര്‍ക്കുലറില്‍ പറയുന്നു.ശബ്ദ,വായുമലിനികരണം ഇല്ലാതെയും പരിസരവാസികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാതയും വേണം വെടികെട്ടുകള്‍ നടത്താന്‍. ആചാരത്തിന്റെ ഭാഗമായുള്ള വെടികെട്ടുകള്‍ക്ക് സുരക്ഷാ സംവിധാനം പൂര്‍ണമായും ഉറപ്പ് വരുത്തണം.

നലവിലുള്ള നിയമസംവിധാനവുമായി പൂര്‍ണമായും സഹകരിച്ച് വേണം വെടികെട്ട് നടത്താനെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.ഉഗ്രസ്ഫോടന ശേഷിയുള്ള അമിട്ട് ഗുണ്ട് കതിന എന്നിവ ഉപയോഗിക്കാന്‍ പാടില്ലന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.സ്ഫോടന ശേഷികുറഞ്ഞതും ദൃശ്യഭംഗി ഉള്ലതുമായ പടക്കങ്ങള്‍ മാത്രമെ ഉപയോഗിക്കാന്‍ പാടുള്ലു എന്നും പറയുന്നു.വെടികെട്ട് നടത്തുന്നതിന് മുന്‍പ് ഭക്തജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പ് വരുത്തണമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.