തിരുവനന്തപുരം:തിരുവിതാംകൂർ ദേവസ്വംബോർഡിന്‍റെ കാലാവധി രണ്ടുവർഷമായി കുറയ്ക്കാൻ മന്ത്രിസഭ തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട ഓർഡിനൻസിന് മന്ത്രിസഭ അംഗീകാരം നൽകി. മൂന്നുവര്‍ഷമായിരുന്ന ദേവസ്വം ബോര്‍ഡിന്‍റെ കാലാവധിയാണ് ഓര്‍ഡിനന്‍സിലൂടെ രണ്ടുവര്‍ഷമായി കുറയ്ക്കുന്നത്.

ഓര്‍ഡിനന്‍സിലെ വ്യവസ്ഥയനുസരിച്ച് ദേവസ്വം ബോര്‍ഡ് അംഗങ്ങളുടെ ശമ്പളവും ഹോണറേറിയവും ഇനിമുതല്‍ തീരുമാനിക്കുന്നത് സര്‍ക്കാരാണ്. ദേവസ്വം ബോർഡുകളുടെ കാലാവധി രണ്ട് വർഷമാക്കാനുള്ള ഓർഡിനൻസിന് അംഗീകാരം നൽകിയത് പ്രതികാര നടപടിയെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പ്രയാർ ഗോപാലകൃഷ്ണൻ ആരോപിച്ചു. ആചാരങ്ങളിൽ കൈക്കൊണ്ട നിലപാടിൽ അഭിമാനമുണ്ടെന്നും പ്രയാർ പറ‌ഞ്ഞു