തിരുവിതാംകൂർ ദേവസ്വം കമ്മീഷണർ നിയമന അധികാരം ഹൈക്കോടതിയിൽ നിന്നും മാറ്റി സർക്കാരിന് നൽകുന്ന നിയമ ഭേദഗതി ബിൽ ഇന്ന് നിയമ സഭയിൽ വരും

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം കമ്മീഷണർ നിയമന അധികാരം ഹൈക്കോടതിയിൽ നിന്നും മാറ്റി സർക്കാരിന് നൽകുന്ന നിയമ ഭേദഗതി ബിൽ ഇന്ന് നിയമ സഭയിൽ വരും. സർക്കാർ നീക്കത്തിന് എതിരെ കോടതിയെ സമീപിക്കും എന്ന് വിവിധ ദേവസ്വം സംഘടനകൾ അറിയിച്ചിട്ടുണ്ട്. 

സുതാര്യത ഉറപ്പാക്കാൻ ആണിത് എന്നാണ് സർക്കാർ വിശദീകരണം. ബോർഡ്‌ പ്രസിഡന്റഇന്റെയും അംഗങ്ങളുടെയും ശമ്പളം പരിഷ്കരിക്കുന്ന ബില്ലിനൊപ്പം ആണ് കമ്മീഷണർ നിയമന ഭേദഗതി ഉൾപ്പെടുത്തിയത്. പ്രതിപക്ഷം എതിർക്കാനാണ് സാധ്യത