കല്‍ക്കത്ത: നിധിയുടെ പേരിൽ തട്ടിപ്പ് നടത്തിയെന്ന് സംശയിക്കുന്ന സഹോദരങ്ങൾ കൊൽക്കത്തയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയില്‍. പൂച്ചാക്കൽ പള്ളിവെളി സ്വദേശികളായ കുഞ്ഞുമോൻ ജോസഫ്(51), സഹോദരൻ മാമച്ചൻ ജോസഫ് (58) എന്നിവരാണ് മരിച്ചത്. വിഷം ഉള്ളിൽ ചെന്ന് മരിച്ചതെന്ന് കൊൽക്കത്തയിൽ നിന്നുള്ള പ്രാഥമിക വിവരം

ഇവരുടെ കയ്യിൽ 12 ലക്ഷം രൂപയും ആറ് പവൻ സ്വർണ്ണാഭരണവും കയ്യിലുണ്ടായിരുന്നു. മരിച്ച നിലയില്‍ കണ്ടെത്തിയ കെട്ടിടത്തിൽ താമസിച്ചിരുന്ന കൊൽക്കത്ത സ്വദേശി ബാപ്പുവിൻറെ കൂടെയാണ് ഇവർ കൊല്‍ക്കത്തയിലേക്ക് പോയത്. എന്നാല്‍ ബാപ്പുവിനെക്കുറിച്ച് വിവരമൊന്നുമില്ലെന്നാണ് ഇയാളുടെ സഹോദരങ്ങൾ പൊലീസിന് നല്‍കിയ മൊഴി.