തൊടുപുഴ: മന്ത്രി എം.എം. മണി പ്രതിയായ അഞ്ചേരി ബേബി വധക്കേസിന്റെ വിചാരണ ഇന്ന് തുടങ്ങും. തൊടുപുഴ അഡീഷണൽ സെഷൻസ് കോടതിയിലാണ് വിചാരണ നടപടികൾ നടക്കുന്നത്. മന്ത്രി എം.എം. മണി രണ്ടാം പ്രതിയും സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രൻ അഞ്ചാം പ്രതിയുമാണ്. യൂത്ത് കോൺഗ്രസ് നേതാവായിരുന്ന അഞ്ചേരി ബേബി കൊല്ലപ്പെട്ട കേസിൽ ഗൂഡാലോചന കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്. കേസിൽ എം.എം. മണി സമർപ്പിച്ച വിടുതൽ ഹർജി കോടതി തള്ളിയിരുന്നു. പ്രതിപ്പട്ടികയിൽ ഉള്‍പ്പെടുത്തിയതിന് എതിരെ കെ.കെ. ജയചന്ദ്രൻ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.