കല്‍പ്പറ്റ: ആദിവാസികള്‍ക്കുവേണ്ടിയുള്ള സര്‍ക്കാരിന‍് ഭവനനിര്‍മ്മാണ പദ്ധതിയില്‍ വീടുപണിതുകൊടുക്കാതെ ഉദ്യോഗസ്ഥരും കരാറുകാരും ചേര്‍ന്നുനടത്തുന്നത് തീവെട്ടികൊള്ള. ട്രെബല്‍ ഉദ്യോഗസ്ഥര്‍ കരാറുകാരോട് പതിനായിരം മുതല്‍ മുപ്പതിനായിരം വരെ വാങ്ങി ക്രമക്കേടിന് കൂട്ടുനില്‍ക്കുന്നുവെന്ന് ഞങ്ങള്‍ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി. ഇതിന് നേതൃത്വം നല്‍കുന്നവരില്‍ കരാറുകാര‍്മുതല്‍ ഡിജിപി ചെയര്‍മാനായ പോലീസ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ വരെയുണ്ട്.

