ആദിവാസി യുവാവ്  വീടിന് സമീപത്തെ പ്ലാവില്‍ തൂങ്ങിമരിച്ച നിലയില്‍. ഇയ്യക്കോട് ട്രൈബല്‍ സെറ്റില്‍മെന്‍റില്‍ തടത്തരികത്ത് വീട്ടില്‍ രാജപ്പന്‍ കാണിയുടെയും ലളിതയുടെയും മകന്‍ സുഭാഷ് (26) ആണ് മരിച്ചത്.

തിരുവനന്തപുരം: ആദിവാസി യുവാവ് വീടിന് സമീപത്തെ പ്ലാവില്‍ തൂങ്ങിമരിച്ച നിലയില്‍. ഇയ്യക്കോട് ട്രൈബല്‍ സെറ്റില്‍മെന്‍റില്‍ തടത്തരികത്ത് വീട്ടില്‍ രാജപ്പന്‍ കാണിയുടെയും ലളിതയുടെയും മകന്‍ സുഭാഷ് (26) ആണ് മരിച്ചത്. സുഭാഷിന്‍റെ വീടിന് സമീപത്തുള്ള വനത്തില്‍ തീപടര്‍ന്നത് അണയ്ക്കാനെത്തിയ വനപാലകരുമായി സുഭാഷും സഹോദരന്‍ സുരേഷും സുഹൃത്ത് ബിനുവും തമ്മില്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു.

 തീ കെടുത്താന്‍ ഇവര്‍ സഹായിച്ചില്ലെന്നും കാണികളായി നിന്നെന്നും വനപാലകര്‍ പറഞ്ഞു. രാത്രിയോടെ തീയണച്ച് വനപാലകര്‍ തിരച്ചുപോവുകയും ചെയ്തിരുന്നു. ശനിയാഴ്ച രാവിലെയാണ് തൂങ്ങിമരിച്ച നിലയില്‍ യുവാവിന്‍റെ മൃതദേഹം കണ്ടെത്തിയത്. ദേഹത്ത് ചതവുകള്‍ ഉണ്ടെന്നുംവിശദമായ അന്വേഷണം വേണമെന്നുമാണ് ബന്ധുക്കളുടെ ആവശ്യം. നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി ഇന്നലെ വൈകിട്ടോടെ മൃതദേരം സംസ്കരിച്ചു.