കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രിൻസിപ്പാളിനെ ബി.ജെ.പി പ്രവർത്തകർ ഉപരോധിക്കുന്നു. ആദിവാസി ചികിത്സ ലഭിക്കാതെ മരിച്ചതിനെ തുടര്‍ന്നായിരുന്നു പ്രതിഷേധം.
നിലമ്പൂർ പൂക്കോട്ടുപാടം ചേലോട് കോളനിയിലെ കണ്ടനാണ് (50)കോഴിക്കോട് മെഡിക്കൽ കോളേജിൽ മരിച്ചത്. മൂന്നു മണിക്കൂർ ആശുപത്രിയിൽ കിടന്നിട്ടും ചികിത്സ ലഭിച്ചില്ലെന്നാണ് ബന്ധുക്കളുടെ പരാതി. മൃതദേഹം അത്യാഹിത വിഭാഗത്തില്‍ സൂക്ഷിച്ചിരിക്കുകയാണ്. അട്ടപ്പാടിയില്‍ മോഷണക്കുറ്റം ആരോപിച്ച് ആദിവാസി യുവാവ് മധുവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചുക്കൊന്ന സംഭവത്തിന്റെ നടുക്കം വിട്ടുമാറുന്നതിനുമുമ്പാണ് സംഭവം.
