ദിസ്പുര്‍: ആദിവാസി യുവതി മാനഭംഗപ്പെടുത്തിയ യുവാവിനെ കൊന്നു കുഴിച്ചുമൂടി. യുവാവിന്‍റെ ലൈംഗീകാവയവം ഛേദിച്ചതിന് ശേഷമാണ് കൊലപ്പെടുത്തി കുഴിച്ചുമൂടിയത്. വടക്കു കിഴക്കന്‍ ആസാമിലെ ബിസ്വന്ത് ചാരിയലിയിലായിരുന്നു സംഭവം. സംഭവുമായി ബന്ധപ്പെട്ട് റിത ഒറാംഗ് എന്ന യുവതിയെയും ഇവരുടെ ഭര്‍ത്താവിനെയും പോലീസ് അറസ്റ്റ് ചെയ്തു. കൃഷ്ണ ഭുമിജി എന്ന യുവാവാണ് കൊല്ലപ്പെട്ടത്.
കഴിഞ്ഞ ഏപ്രില്‍ നാലിനായിരുന്നു സംഭവം നടന്നത്. എന്നാല്‍ അടുത്തിടയ്ക്കാണ് ഇതു സംബന്ധിച്ച വിവരം പുറത്തറിയുന്നത്. കൃഷ്ണയെ കാണാതായതിനെ തുടര്‍ന്നു ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയതോടെയാണ് മാനഭംഗത്തിന്റെയും കൊലപാതകത്തിന്റെയും ചുരുള്‍ അഴിയുന്നത്.
തന്നെയും മകളെയും മാനഭംഗപ്പെടുത്താന്‍ കൃഷ്ണ ശ്രമിച്ചതിനെ തുടര്‍ന്നു കൊലപ്പെടുത്തുകയായിരുന്നെന്ന് റിത പോലീസിനോടു പറഞ്ഞു. കോടാലി ഉപയോഗിച്ച് അടിച്ചു വീഴ്ത്തുകയായിരുന്നു. എന്നാല്‍ മരിക്കുമെന്നു കരുതിയില്ല. അതുകൊണ്ടാണ് ലൈംഗീകാവയവം ഛേദിച്ചതെന്നും റിത പറഞ്ഞു.
