കോതമംഗലം കുട്ടമ്പുഴ പഞ്ചായത്തിലെ ആനന്ദന്‍കുടി ആദിവാസി കോളനിയിലെ രവിയുടെ ഭാര്യ 35കാരി സനജയാണ് ഓട്ടോറിക്ഷയില്‍ പെണ്‍കുഞ്ഞിന് ജന്‍മം നല്‍കിയത്.പുലര്‍ച്ചെ ഒരു മണിയോടെ സനജയ്ക്ക് വേദന കലശലായി.തൊട്ടടുത്തുളള പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ വേണ്ടത്ര ഡോക്ടമാരും ചികിത്സാസൗകര്യവുമില്ല.

30 കിലോമീറ്റര്‍ അകലെയുളള കോതമംഗലത്തെ താലൂക്ക് ആശുപത്രിയിലേക്ക് പോവുകയല്ലാതെ മറ്റു വഴിയില്ലായിരുന്നു.ആനശല്യം ഏറെയുളള വഴിയായതിനാല്‍ പകല്‍ പോലും ഓട്ടോറിക്ഷ കിട്ടാറില്ല.ഏറെ ബുദ്ധിമുട്ടി വണ്ടി കിട്ടിയ ശേഷം കോതമംഗലത്തേക്ക് പോകും വഴി വനമേഖലയായ വെളിയത്തുപറമ്പലില്‍ വെച്ച് സനജ പ്രസവിച്ചു.

പിന്നീട് കുട്ടമ്പുഴ പഞ്ചായത്തിന്റെ ആംബുലന്‍സെത്തി കുഞ്ഞിനെയും കോതമംഗലം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു.