ഗോത്രഭാഷയിൽ പഠിപ്പിക്കാൻ പ്രത്യേകം അധ്യാപകർ ആദിവാസി കുട്ടികളുടെ കൊഴി‍ഞ്ഞുപോക്ക് തടയാന്‍ ഗോത്രബന്ധു പദ്ധതി
വയനാട്: ഗോത്രഭാഷയിൽ സംസാരിക്കുന്ന അധ്യാപകർ തന്നെ ആദിവാസി കുട്ടികൾക്ക് അറിവ് പകർന്നു നൽകുന്ന മികച്ച മാതൃകയുണ്ട് വയനാട്ടിൽ. ആദിവാസി കുട്ടികള്ക്കിടയിലെ കൊഴിഞ്ഞുപോക്ക് തടയാനായി വിദ്യാഭ്യാസ, പട്ടികവർഗ്ഗ വകുപ്പുകള് സംയുക്തമായി തുടങ്ങിയതാണ് ഗോത്രബന്ധുവെന്ന പദ്ധതി.
കോളനികളിലെത്തി മാതാപിതാക്കളുമായി ഗോത്രഭാഷയില് ആശയവിനിമയം നടത്തുക, കൂട്ടികളെ സ്കൂളിലെത്തിക്കേണ്ടതിന്രെ ആവശ്യകതയെകുറിച്ച് ബോധവല്ക്കരിക്കുക, സ്കൂളിലെത്തുന്ന കുരുന്നുകളെ അവരുടെ ഭാഷയില് തന്നെ പഠിപ്പിക്കുക എന്നിവയാണ് ഗോത്രബന്ധു പദ്ധതിയിലൂടെ നിയമിച്ച മെന്റര് ടീച്ചര്മാരുടെ ദൗത്യം.
വയനാട് ജില്ലയിലെ മുഴുവന് പ്രൈമറി വിദ്യാലങ്ങളിലുമായി 241 അധ്യാപകരാണ് ഇത്തരത്തിലുള്ളത്. മുഴുവന് പേരും അധ്യാപക പരിശീലനം നേടിയ വിവിധ ആദിവാസി വിഭാഗങ്ങളില് പെട്ടവരാണ്. പദ്ധതി വിജയമായതോടെ കൂടുതലിടങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് വിദ്യഭ്യസവകുപ്പ് ആലോചിക്കുന്നത്. ഇതുവഴി ആദിവാസി മേഖലയിലെ വിദ്യഭ്യാസ നിലവാരം ഉയര്ത്താനാകുമെന്നാണ് വകുപ്പിന്റെ പ്രതീക്ഷ
