കല്‍പ്പറ്റ: വയനാട് വെള്ളമുണ്ടയില്‍ ആദിവാസി യുവതികളെ പ്രദേശവാസികള്‍ പീഢിപ്പിച്ചതായി പരാതി. പോലീസ് അന്വേഷണമാരംഭിച്ചു എന്നാല്‍ യുവതികള്‍ മൊഴി മാറ്റി പറയുന്നതിനാല്‍ പ്രതികളെ അറസ്റ്റുചെയ്യാനാവുന്നില്ലെന്നാണ് പോലീസിന്റെ വിശദീകരണം.

കഴിഞ്ഞ ദിവസം പുലര്‍ച്ച വീട്ടിലെത്തിയ രണ്ടുപേര്‍ കത്തികാട്ടി വീട്ടിലുള്ള പുരുഷന്‍മാരെ പുറത്താക്കി മര്‍ദ്ധിച്ചതിനുശേഷം യുവതികളെ പിഢിപ്പിച്ചുവെന്നുമാണ് നല്‍കിയ പരാതി.

പരാതിയില്‍ എസ് എം എസ് ഡി വൈ എസ്‌ പി കേസെടുത്ത് അന്വേഷണമാരംഭിച്ചു. പ്രാഥമിക ഘട്ടമെന്ന നിലയില്‍ രണ്ടുപേരെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട് എന്നാല്‍ യുവതികള്‍ മോഴി മാറ്റി പറയുന്നത് പരാതിയുടെ ആധികാരികതയെകുറിച്ച് സംശയം സൃഷ്ടിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ വിശദമായ അന്വേഷണം നടത്തിയതിനുശേഷമെ അറസ്റ്റ് രേഖപ്പെടുത്തുവെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.