വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയെത്തുടര്‍ന്ന് അടച്ചിട്ടിരുന്ന കൊല്ലം ട്രിനിറ്റി ലൈസിയം സ്കൂള്‍ ഇന്ന് തുറക്കും. സ്കൂളിന് പൊലീസ് സംരക്ഷണം ഉണ്ടാകും. അധ്യാപകര്‍ക്കുള്ള ബോധവത്കരണ ക്ലാസും ഇന്ന് നടക്കും. പ്രതികളായ അധ്യാപകരെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച രാവിലെ പത്ത് മണിക്ക് കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തും. ഒളിവിലുള്ള രണ്ട് അധ്യാപകരുടെയും മുൻകൂര്‍ ജാമ്യാപേക്ഷയും ഇന്ന് ഹൈക്കോടതി പരിഗണിക്കുന്നുണ്ട്.