തോല്‍വികള്‍ സാധാരണമാണ്

തിരുവനന്തപുരം: ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ ജയം കൃത്രിമം കാണിച്ചും അധികാരം ദുര്‍വിനിയോഗം ചെയ്തെന്നും കോടിയേരി ബാലകൃഷ്ണന്‍. തോല്‍വികള്‍ സാധാരണമാണെന്നും ഇതിലും വലിയ തോല്‍വികള്‍ അതിജീവിച്ചിട്ടുണ്ടെന്നും കോടിയേരി പറഞ്ഞു. കേരളം പിടിക്കാം എന്നത് മോദിയുടെ പൂതി മാത്രമാണെന്നും വിന്ധ്യ പര്‍വ്വതത്തിന് ഇപ്പുറം ബിജെപി എത്തില്ലെന്നും കോടിയേരി പറഞ്ഞു. 

 ത്രിപുരയില്‍ സിപിഎമ്മിന്‍റെ 25 വര്‍ഷത്തെ ഭരണമാണ് ബിജെപി ഇത്തവണ പിടിച്ചെടുത്തത്. ത്രിപുരയില്‍ ബിജെപി പിടിച്ചെടുത്തത് ഒരു പാഠമാണെന്നും കേരളവും പിടിച്ചെടുക്കാന്‍ കഴിയുമെന്നും ബിജെപി നേതാക്കള്‍ ഇന്നലെ പറഞ്ഞിരുന്നു. 

 ത്രിപുരയില്‍ 59 സീറ്റിലാണ് മത്സരിച്ചത്. അതില്‍ 43 സീറ്റ് ബിജെപി നേടി. സിപി എമ്മിന് 17 മാത്രമേ നിലനിര്‍ത്താന്‍ കഴിഞ്ഞുള്ളു.