ത്രിപുരയിലെ ജനങ്ങള്‍ കമ്മ്യൂണിസ്റ്റ് പ്രത്യേയശാസ്ത്രം തള്ളി കളഞ്ഞു. പൗരാണികമായ ഭാരത സംസ്കാരത്തെ പിന്തുടരാനാണ് അവര്‍ തീരുമാനിച്ചതെന്നും ബിബ്ലബ് ദേവ് കൂട്ടിച്ചേര്‍ത്തു

ഗുവാഹത്തി: മുഗളന്മാരെ പോലെ കമ്മ്യൂണിസ്റ്റുകള്‍ ഇന്ത്യന്‍ സംസ്കാരത്തെയും പാരമ്പര്യത്തെയും തകര്‍ക്കാന്‍ നോക്കുകയാണെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബ് കുമാര്‍. അവരുടെ ആ നീക്കം തടയുന്നതില്‍ ത്രിപുര തിളങ്ങുന്ന ഉദാഹരണമാണെന്നും ബിപ്ലബ് ദേബ് പറഞ്ഞു.

അഖില ഭാരതീയ ഇതിഹാസ് സങ്കലന്‍ യോജന സംഘടിപ്പിച്ച സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ത്രിപുരയിലെ ജനങ്ങള്‍ കമ്മ്യൂണിസ്റ്റ് പ്രത്യേയശാസ്ത്രം തള്ളി കളഞ്ഞു. പൗരാണികമായ ഭാരത സംസ്കാരത്തെ പിന്തുടരാനാണ് അവര്‍ തീരുമാനിച്ചതെന്നും ബിബ്ലബ് ദേവ് കൂട്ടിച്ചേര്‍ത്തു.

ജനങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ ഇല്ലായ്മ ചെയ്ത് തെറ്റുദ്ധരിപ്പിക്കാനാണ് കമ്മ്യൂണിസ്റ്റുകളുടെ ശ്രമം. ബിജെപിയുടെ ലക്ഷ്യം രാജ്യത്തെ കാവി പുതപ്പിക്കലല്ല. എന്നാല്‍, ലോകം മുഴുവന്‍ ചുവപ്പിക്കുക എന്ന വിജയം കാണാത്ത ലക്ഷ്യമാണ് കമ്മ്യൂണിസ്റ്റുകളുടേതെന്നും ത്രിപുര മുഖ്യന്‍ പറഞ്ഞു.

ഇന്ത്യന്‍ സംസ്കാരത്തെ തകര്‍ക്കാനാണ് മുഗളന്മാരും ബ്രിട്ടീഷുകാരമെല്ലാം ശ്രമിച്ചത്. അതിന് തന്നെയാണ് കമ്മ്യൂണിസ്റ്റുകളും നോക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.